ചെത്ത്ലത്ത് DYFI യൂണിറ്റ് സമർപ്പിച്ച നിവേദനത്തിന്റെ (ഫയൽ നമ്പർ: DYFI/25/09) അടിസ്ഥാനത്തിൽ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുതല മേധാവികളും DYFI, CPI(M) നേതാക്കളും ഉൾപ്പെട്ടുള്ള യോഗം ചേർന്നു.
DYFI സമർപ്പിച്ച നിവേദനത്തിൽ പ്രധാനമായും ചെത്ത്ലത്ത് പ്രൈമറി ഹെൽത്ത് സെന്ററിൽ കുടിവെള്ള ലഭ്യതയും, ലേഡീസ് ടോയിലറ്റിന്റെ സംരക്ഷണവും അടിയന്തിരമായി പരിഹരിക്കേണ്ട പ്രശ്നങ്ങളായി ഉന്നയിച്ചിരുന്നു. യോഗത്തിൽ മെഡിക്കൽ ഓഫീസർ ഇതിനോടകം തന്നെ ഈ രണ്ട് പ്രശ്നങ്ങളും പരിഹരിച്ചതായി വ്യക്തമാക്കിയതോടൊപ്പം, DYFI ആവശ്യപ്പെട്ട സ്കാനിങ് മെഷീൻ അഗത്തിയിൽ നിന്ന് എത്തിച്ചിട്ടുണ്ടെന്നും അറിയിച്ചു.
NIOT പദ്ധതി വഴി കുടിവെള്ളം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ നാളെ മുതൽ ജോലിക്കാർ എത്തിച്ചേരുമെന്നും, വെള്ളം ഉടൻ ലഭ്യമാക്കുമെന്നും PWD പ്ലംബറും JE ഇൻചാർജും യോഗത്തിൽ ഉറപ്പ് നൽകി.
സൗത്ത് ബ്രാഞ്ച് അങ്കണവാടിയിൽ കുടിവെള്ളവും അടിസ്ഥാനസൗകര്യങ്ങളും സംബന്ധിച്ച DYFI പരാതി അടിസ്ഥാനമാക്കി അങ്കണവാടി ടീച്ചേഴ്സിൽ നിന്ന് നേരിട്ട് എഴുതി വാങ്ങിയ പരാതികൾ PWD JE-യ്ക്ക് കൈമാറി, നാളെ മുതൽ വർക്കുകൾ തുടങ്ങുമെന്ന് ഉറപ്പ് നൽകി.
BSNL നെറ്റ്വർക്കിന്റെ പ്രശ്നം സംബന്ധിച്ചും DYFI നിവേദനം ഉന്നയിച്ചിരുന്നു. നിലവിൽ 4G, 2G പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും, ടെക്നീഷ്യൻ എത്തിയ ശേഷം 3G സേവനവും പുനസ്ഥാപിക്കുമെന്ന് BSNL ഇൻചാർജ് DYFI പ്രതിനിധികൾക്ക് ഉറപ്പ് നൽകി.
