DYFI ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി പാർലമെന്ററി കമ്മിറ്റി ചെയർമാൻ ശശി തരൂർ എംപിക്ക് നിവേദനം സമർപ്പിച്ചു

അഗത്തി:
ലക്ഷദ്വീപിലെ പട്ടികവർഗ തദ്ദേശീയരുടെ ഭൂവുടമസ്ഥാവകാശങ്ങൾ, ജനാധിപത്യ അവകാശങ്ങൾ, പരമ്പരാഗത ഉപജീവന മാർഗങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ ആശങ്കകളെ കുറിച്ച് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (DYFI) ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി പാർലമെന്ററി സമിതിക്ക് നിവേദനം സമർപ്പിച്ചു.

DYFI സ്റ്റേറ്റ് സെക്രട്ടറി സഖാവ് യാസറും.സ്റ്റേറ്റ് വൈസ് പ്രസിഡന്റ്   സഖാവ് നസീറും ചേർന്ന്, അഗത്തിയിൽ വെച്ച് പാർലമെന്ററി കമ്മിറ്റി ചെയർമാനും ലോക്‌സഭാ അംഗവുമായ ശ്രീ. ശശി തരൂർ എംപിക്ക് ഈ നിവേദനം കൈമാറുകയായിരുന്നു.

ഭൂമിയേറ്റെടുത്തലിനുമായി നിലവിലുള്ള നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള നടപടികൾ, ഹൈക്കോടതി സ്റ്റേ ഉത്തരവുകളുടെ അവഗണന, തദ്ദേശീയ പട്ടിക വർഗക്കാർക്ക് നഷ്ടപരിഹാരമില്ലാതെ ഭൂമിയെടുക്കൽ, പാരിസ്ഥിതികമായി സെൻസിറ്റീവ് ആയ മേഖലകളിൽ റൺവേ വികസനം തുടങ്ങിയ പ്രശ്‌നങ്ങൾ അടങ്ങിയതായിരുന്നു നിവേദനത്തിൽ ഉന്നയിച്ച പ്രധാന കാര്യങ്ങൾ.

ജനാധിപത്യ രീതികളും തദ്ദേശ ഭരണവും തകർക്കുന്ന നിലവിലെ സമീപനങ്ങളെ തിരുത്താൻ, PESA നിയമം ഉൾപ്പെടെ ഭരണഘടനാപരമായ അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ, തദ്ദേശീയരുടെ പങ്കാളിത്തത്തോടെ സുസ്ഥിര ടൂറിസം വികസനം നടപ്പാക്കാൻ തുടങ്ങിയ ആവശ്യങ്ങൾ DYFI മുന്നോട്ടുവെച്ചു.

ന്യായവും, സുതാര്യതയും, സമുദായത്തിന്റെ അനുഭാവവുമായി മുന്നോട്ടുപോകുന്നതിനും, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും പാർലമെന്ററി സമിതിയുടെ ഉടൻ ഇടപെടൽ ആവശ്യമാണ് എന്നതും DYFI ആവർത്തിച്ചു.