ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ  കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കവരത്തി: ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്  2025-2027 അദ്ധ്യയന വർഷത്തിനായുള്ള ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ (D.El.Ed) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മാർക്ക് അടിസ്ഥാനത്തിൽ ആയിരിക്കും സെലക്ഷൻ. മൊത്തം 50 സീറ്റുകളുണ്ട്. അപേക്ഷകർക്ക് കുറഞ്ഞത് 50% മാർക്കോടെ 10+2 പരീക്ഷ പാസായിരിക്കണം. SC/ST/OBC വിഭാഗങ്ങളെയും ശാരീരികവൈകല്യമുള്ളവരെയും പരിഗണിച്ച് 5% മാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അപേക്ഷകർക്ക് 17 നും 33 നും ഇടയിൽ പ്രായം ഉണ്ടായിരിക്കണം. ചില വിഭാഗങ്ങൾക്ക് 5 വർഷത്തെ പ്രായ ഇളവുമുണ്ട്.

19-05-2025 (തിങ്കളാഴ്‌ച) മുതൽ 21-06-2025 (ശനിയാഴ്‌ച) വൈകിട്ട് 5:00 മണി വരെ അപേക്ഷിക്കാം. അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം അതാത് ദ്വീപുകളിലെ പ്രിൻസിപ്പാൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പ്രവേശന പരീക്ഷ 25-06-2025 (ബുധനാഴ്‌ച) രാവിലെ 10:00 മണിക്ക് നടക്കും.റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം 30-06-2025 (തിങ്കളാഴ്‌ച).

രണ്ട് സീറ്റുകൾ പ്രത്യേകമായി സംവരണം ചെയ്തിട്ടുണ്ട്:
(i) ശാരീരികവൈകല്യമുള്ളവർക്ക്
(ii) ദേശീയതലത്തിൽ കായികമത്സരങ്ങളിൽ പങ്കെടുത്തവർക്കായി.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം: http://diet.utl.gov.in, www.lakshadweep.gov.in അല്ലെങ്കിൽ 04896 263948, 9446037355 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Share to

Leave a Reply

Your email address will not be published. Required fields are marked *