ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

വേനൽ മഴയിൽ നിന്ന് കാലവർഷത്തിലേക്കുള്ള മാറ്റങ്ങൾ കണ്ടുതുടങ്ങി. ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ആൻഡമാനിൽ തുടങ്ങിയ കാലവർഷം ഇപ്പോൾ മാലിദ്വീപ്, കന്യാകുമാരി മേഖലയിൽ പടിഞ്ഞാറൻ കാറ്റിന്റെ രൂപത്തിൽ വ്യാപിക്കുകയാണ്. വരും ദിവസങ്ങളിൽ ലക്ഷദ്വീപിന് മുകളിൽ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിനു മുകളിലായി 21ാം തീയതിയോടെ ചക്രവാതച്ചുഴി രൂപപ്പെട്ട് 22ന് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിൻ്റെ ഫലമായി ലക്ഷദ്വീപ് പ്രദേശങ്ങളിൽ 18.05.2025 മുതൽ 20.05.2025 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യതയുള്ളതിനാൽ പ്രസ്തുത കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു.

Share to

Leave a Reply

Your email address will not be published. Required fields are marked *