ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വിസ് അക്കാദമി; കവരത്തിയിലും പരീക്ഷാ കേന്ദ്രം

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നിയോജക മണ്ഡലം എം.എല്‍.എ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ക്രിയ പ്രൊജക്ടിന്റെ ഭാഗമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ ക്രിയ സിവില്‍ സർവിസ് അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന് നടക്കും. കവരത്തിയിലും പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കും.

മേയ്‌ 27 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.ഏതെങ്കിലും അംഗീകൃത സർവകലാശാലയില്‍ നിന്നും ബിരുദം പൂർത്തിയാക്കിയവർക്കും അവസാന വർഷ ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കുമാണ് ഈ സ്ക്കോളർഷിപ്പ് പരീക്ഷക്ക്‌ അപേക്ഷിക്കാനാവുക. പ്രവേശന പരീക്ഷയിലും തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിലും മികവ് തെളിയിക്കുന്ന 100 വിദ്യാർത്ഥികള്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നല്‍കും.

ശേഷം റാങ്ക് ലിസ്റ്റില്‍ വരുന്ന വിദ്യാർഥികള്‍ക്കും സ്കോളർഷിപ്പോടെ പ്രവേശനം നല്‍കും. https://kreaias.com/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏഴ് കേന്ദ്രങ്ങളിലായാണ് എഴുത്തു പരീക്ഷ നടക്കുന്നത്. കോഴിക്കോട്, പെരിന്തല്‍മണ്ണ, ഡല്‍ഹി, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, ലക്ഷദ്വീപിലെ കവരത്തി എന്നീ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. കേരളത്തില്‍ സിവിക് സെന്‍സുള്ള പൗരന്മാരെ സൃഷ്ടിച്ചെടുക്കുകയും രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ചും സാമൂഹ്യ ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ബോധ്യമുള്ള പരമാവധി പേരെ കേന്ദ്ര, സംസ്ഥാന സര്‍വീസിലെത്തിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സർവിസ് അക്കാദമി ഏറ്റെടുത്തിരിക്കുന്നതെന്ന് അക്കാദമി ചെയർമാൻ നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു.

അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.kreaias.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 6235577577,6235364726 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Share to

Leave a Reply

Your email address will not be published. Required fields are marked *