ലക്ഷദ്വീപിലെ വിനോദ സഞ്ചാര മേഖല ‘SPORTS’  ഇനി തൻസീർ നയിക്കും

കവരത്തി:  ടൂറിസം ഓഫീസറായ മുഹമ്മദ് തൻസീർ ടി.ടി.യ്ക്ക് SPORTS (Society for Promotion of Nature Tourism & Sports)  ഡെപ്യൂട്ടി ജനറൽ മാനേജരുടെ (DGM) അധിക ചുമതല.

2026, ഫെബ്രുവരി പതിനേഴിനാണ് നാണ് ടൂറിസം വകുപ്പ് ഇതുസംബന്ധിച്ച ഓഫീസ് ഓർഡർ പുറത്തിറക്കിയത്.

പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. SPORTS സ്ഥാപനത്തിന്റെ കാര്യക്ഷമ പ്രവർത്തനത്തിനായി ആവശ്യമായ സാമ്പത്തികവും ഭരണപരവുമായ അധികാരങ്ങൾ ബന്ധപ്പെട്ട ചട്ടങ്ങൾ പ്രകാരം അദ്ദേഹത്തിന് വിനിയോഗിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ജനറൽ മാനേജർ ആയിരിക്കെ ബംഗാരം റിസോർട്ടിലെ പ്രവർത്തനങ്ങളിൽ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങളാണ് ഇത്തരമൊരു നിയമനത്തിന് കാരണമായി കണക്കാക്കപ്പെടുന്നത്.

ടൂറിസം വകുപ്പ്
ഡയറക്ടറൂം ‘ SPORTS ‘ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഗിരി ശങ്കർ ഐ.എ.എസ്. ആണ് ണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.SPORTS വകുപ്പ് ഇനി തൻസീർ നയിക്കും*

*കവരത്തി:* ലക്ഷദ്വീപ് ടൂറിസം വകുപ്പിലെ ടൂറിസം ഓഫീസറായ മുഹമ്മദ് തൻസീർ ടി.ടി.യ്ക്ക് SPORTS (Society for Promotion of Nature Tourism & Sports) സ്ഥാപനത്തിലെ ഡെപ്യൂട്ടി ജനറൽ മാനേജർ (DGM) സ്ഥാന ചുമതല നൽകികൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഉത്തരവ് പുറപ്പെടുവിച്ചു. ഫെബ്രുവരി 17, 2026-നാണ് ടൂറിസം വകുപ്പ് ഇതുസംബന്ധിച്ച ഓഫീസ് ഓർഡർ പുറത്തിറക്കിയത്.

പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. SPORTS സ്ഥാപനത്തിന്റെ കാര്യക്ഷമ പ്രവർത്തനത്തിനായി ആവശ്യമായ സാമ്പത്തികവും ഭരണപരവുമായ അധികാരങ്ങൾ ബന്ധപ്പെട്ട ചട്ടങ്ങൾ പ്രകാരം അദ്ദേഹത്തിന് വിനിയോഗിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ഡയറക്ടർ (ടൂറിസം)യും SPORTS മാനേജിംഗ് ഡയറക്ടറുമായ ഡോ. ഗിരി ശങ്കർ ഐ.എ.എസ് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.