വെസൽ ടിക്കറ്റ് ബുക്കിംഗ് ഇനി പുതിയ വെബ്സൈറ്റ് വഴി; ഐആർസിടിസി പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി

കവരത്തി: ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കുള്ള വെസൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഇനി പുതിയ വെബ്സൈറ്റ് മുഖേന ലഭ്യമാകും. ഇതുവരെ വെസൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്നത് ലാക് പോർട്ട് എന്ന പഴയ വെബ്സൈറ്റിലൂടെയായിരുന്നു. എന്നാൽ ഇന്നുമുതൽ ഈ സംവിധാനം IRCTC യുടെ വെബ്സൈറ്റ് വഴിയാക്കി മാറ്റിയതായി അധികൃതർ അറിയിച്ചു.

കപ്പൽ ടിക്കറ്റ് ബുക്കിംഗ് നേരത്തെ തന്നെ ഐആർസിടിസി പ്ലാറ്റ്‌ഫോമിൽ ആരംഭിച്ചിരുന്നതിനാൽ, അതിന്റെ തുടർച്ചയായാണ് വെസൽ ടിക്കറ്റുകളും ഇപ്പോൾ അതേ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത്. ഇതോടെ ലക്ഷദ്വീപിലേക്കുള്ള യാത്രാ ടിക്കറ്റ് ബുക്കിംഗ് ഒരേ പ്ലാറ്റ്‌ഫോമിൽ ഏകീകരിക്കപ്പെടുന്നതായും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം ലഭ്യമാകുന്നതായും അധികൃതർ വ്യക്തമാക്കി.

പുതിയ വെബ്സൈറ്റിലൂടെ ബുക്കിംഗ് നടത്തുന്നത് കൂടുതൽ സുരക്ഷിതവും സുതാര്യവുമായ സംവിധാനമാണെന്നും, സാങ്കേതിക പ്രശ്നങ്ങൾ കുറയ്ക്കാനും യാത്രക്കാരുടെ പരാതികൾ പരിഹരിക്കാനും ഇത് സഹായകമാകുമെന്നുമാണ് വിലയിരുത്തൽ.