കൊച്ചി: ലക്ഷദ്വീപിലെ അഗത്തി , ആന്ത്രോത്ത് ദ്വീപുകളിൽ പ്രവർത്തിച്ചു വന്നിരുന്ന ജൂനിയർ ബേസിക് സ്കൂളുകൾ അടച്ചു പൂട്ടിയതിനെതിരെ സമർപ്പിച്ച റിട്ട് ഹർജികൾ വാദം കേട്ട ശേഷം കേരള ഹൈക്കോടതി തള്ളിക്കളഞ്ഞു. എൻ.നാഗരേഷ് ജഡ്ജിയാണ് വിധി പ്രസ്ഥാവിച്ചത്. വിധിയിലെ പ്രസക്തഭാഗങ്ങൾ.
ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തിന് 2010 ലെ കേന്ദ്ര നിയമങ്ങളാണ് ബാധകം. അയൽപക്കത്തിന്റെ ഒരു കിലോമീറ്റർ നടക്കാവുന്ന ദൂരത്തിനുള്ളിൽ 1 മുതൽ 5 വരെയുള്ള ക്ലാസുകൾക്കുള്ള സ്കൂൾ സ്ഥാപിക്കണമെന്ന് ചട്ടങ്ങൾ അനുശാസിക്കുന്നുണ്ടെങ്കിലും, “അയൽപക്കം” എന്ന പദം ചട്ടങ്ങളിൽ നിർവചിച്ചിട്ടില്ല. ആന്ത്രോത്ത് ദ്വീപിന്റെ കാര്യത്തിൽ, ദ്വീപിന്റെ ആകെ നീളം 4.66 കിലോമീറ്റർ മാത്രമാണ്, പരമാവധി വീതി 1.43 കിലോമീറ്ററാണ്.
ആന്ത്രോത്ത് ദ്വീപിലെ ആകെ ജനസംഖ്യ 11191 ആണ്. 4.66 കിലോമീറ്റർ നീളമുള്ള ഈ ദ്വീപിൽ ആറ് പ്രൈമറി സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.
അഗത്തിയിലെ സ്കൂളുകളെ സംബന്ധിച്ചിടത്തോളം,
ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലെ ആറാമത്തെ വലിയ ദ്വീപാണ് അഗത്തി. 8000 ൽ താഴെയാണ് ആകെ ജനസംഖ്യ.
ദ്വീപിന്റെ തെക്കൻ ഭാഗം ഒരു ഇടുങ്ങിയ സ്ട്രിപ്പാണ്. അഗത്തി ദ്വീപിന്റെ മധ്യ, വടക്കൻ ഭാഗങ്ങളിൽ മനുഷ്യവാസ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നു. അഗത്തി ദ്വീപിന്റെ ആകെ നീളം 7 കിലോമീറ്റർ
മാത്രം.
നിർദിഷ്ട സ്ഥലംമാറ്റത്തിനു ശേഷവും ദ്വീപിൽ മൂന്ന് സ്കൂളുകൾ ഉണ്ടാകും. കേസിന്റെ മുൻ സാഹചര്യങ്ങളിൽ, സ്കൂളുകൾ സ്ഥലംമാറ്റുന്നതിൽ നിയമവിരുദ്ധമായോ സെക്ഷൻ 6 ന്റെയോ അതുപ്രകാരമുള്ള ചട്ടങ്ങളുടെയോ ലംഘനമായോ കാണുന്നില്ല.
അതിനാൽ റിട്ട് ഹർജികൾ യാതൊരു യോഗ്യതയുമില്ലാത്തതിനാൽ തള്ളിക്കളയുന്നു.
അഗത്തി അന്ത്രോത്ത് JB സ്കൂൾ കേസുകൾ തള്ളി ഹൈക്കോടതി
