പരിമിതമായ സൗകര്യത്തിൽ ആടിനെ ഒപ്പറേഷൻ ചെയ്ത് വിജയിച്ച് ഡോ. നബീൽ

അന്ത്രോത്ത്: താജുന്നിസാ, പുതിയ പണ്ടാരത്തിൻ്റെ ആട് പ്രസവ തകരാർ കാരണമാണ് മൃഗസംരക്ഷണ ക്ലിനിൽ കൊണ്ടു വന്നത്. പ്രസവത്തിൻ്റെ സമയം കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞതിനാൽ ഫ്ലൂയിഡ് എല്ലാം വറ്റി യൂട്രസ്സും അടഞ്ഞ് പോയിരുന്നു. യൂട്രസ് ഓപ്പണാവാനുള്ള മെഡിസിൻ കൊടുത്ത് കാത്തിരുന്നു. ഓപ്പറേഷനുള്ള എക്യുപ്മെൻ്റ്സിൻ്റെ കുറവ് കാരണം സാധാരണ ഓപ്പറേഷനുകൾ ചെയ്യാറില്ലായിരുന്നു. ഒരു നിലക്കും കുട്ടിയെ പുറത്തെടുക്കാൻ കഴിയില്ല, എടുക്കാതെ വിട്ടാൽ തള്ളയാട് ചത്ത് പോവും എന്ന നിലവന്നപ്പോൾ ആവശ്യമായ ഉപകരണങ്ങൾ ഹോസ്പ്പിറ്റലിൽ നിന്നും സംഘടിപ്പിച്ചു. ഓപ്പറേഷൻ ആരംഭിച്ചു. കുട്ടി ചത്ത് വിറങ്ങലിച്ചിരുന്നു. കുട്ടിയെ പുറത്തെടുത്ത് ആടിന് മരുന്നുകൾ നൽകി, ഇന്നേക്ക് മൂന്ന് നാൾ പിന്നിടുന്നു. അസൗകര്യങ്ങൾക്കിടയിൽ ചെയ്ത ഓപ്പറേഷൻ അന്ത്രോത്ത് മൃഗ സംരക്ഷണ വിഭാഗത്തിനും ഡോക്ടർ നബീൽക്കും അഭിമാന നിമിഷമായി മാറുന്നു. എല്ലാ ദ്വീപിലും ഓപ്പറേഷൻ തിയറ്ററുകൾ ഒരുക്കി മൃഗ സംരക്ഷണ മേഖലയിൽ ഒരു വലിയ മാറ്റത്തിന് പിൻബലമേകാൻ മൃഗസംരക്ഷണ വകുപ്പ് തയ്യാറാകേണ്ടതാണ് .