34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ്: ലോഗോ ഡിസൈൻ ക്ഷണിക്കുന്നു

കിൽത്താൻ: കിൽത്താനിൽ നടക്കാനിരിക്കുന്ന 34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൻ്റെ ഔദ്യോഗിക ലോഗോ രൂപകൽപ്പന ചെയ്യുന്നതിന് അവസരം. ലോഗോ ഡിസൈനുകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഗെയിംസിന്റെ ഔദ്യോഗിക പ്രതീകമായി ഉപയോഗിക്കപ്പെടും.

നിബന്ധനകൾ:
* സമർപ്പിക്കപ്പെടുന്ന ലോഗോ മൗലിക സൃഷ്ടി ആയിരിക്കണം.
* മറ്റുള്ളവയിൽ നിന്ന് പകർത്തിയവ നിരസിക്കും.
* തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് അർഹമായ പ്രതിഫലം നൽകുന്നതായും സംഘാടക സമിതി അറിയിച്ചു.

ലോഗോ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഓഗസ്റ്റ് 15. തയാറാക്കിയ ലോഗോ gsssklt@gmail.com എന്ന മെയില്‍ ഐഡി വഴി സമർപ്പിക്കാം. കിൽത്താൻ ഗവൺമെൻറ് സീനിയർ സെക്കൻഡറി സ്കൂളിൽ നേരിട്ട് എത്തിയും ലോഗോ സമർപ്പിക്കാം.