കവരത്തി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം വിവിധ ദ്വീപുകളിൽ ദേശീയ പതാക ഉയർത്തുന്നതിനായി ഐ.എ.എസ്, ഐ.എഫ്.എസ്, ഡാനിക്സ് ഓഫീസർമാരെ നിയോഗിച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അനുമതിയോടെ ജനറൽ അഡ്മിനിസ്ട്രേഷൻ & പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ ഉത്തരവിലാണ് നിയമനം.
ആന്ത്രോത്ത് – ഗൗരവ് സിംഗ് രാജവത് IAS
കൽപേനി – രാഹുൽ സിംഗ് IAS, ചെത്ലത്ത് – രാജ്തിലക് എസ് IFS, അഗത്തി – സോമശേഖർ അപ്പാരാവു കോട്ടാറു IAS, മിനിക്കോയ് – ശിവം ചന്ദ്ര IAS, അമിനി – എം. ടി. കോം DANICS, കടമത്ത് – പത്മാകർ രാം ത്രിപാഠി DANICS, കിൽത്താൻ – കെ. ബുസർ ജംഹർ DANICS.
പതിവിലും വിപരീതമായി ഈ വർഷം ബിത്ര ദ്വീപിലേക്ക് ആരെയും നിയോഗിച്ചിട്ടില്ല. ബിത്ര ദ്വീപ് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ഉയരുന്ന ഈ സാഹചര്യത്തിൽ എന്തുകൊണ്ട് ബിത്രയിലേക്ക് പതാക ഉയർത്താൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടില്ല എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. 2025 ഓഗസ്റ്റ് 15-ന് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തുന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകാനാണ് ഉദ്യോഗസ്ഥരെ വിവിധ ദ്വീപുകളിലേക്ക് നിയോഗിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ വിവിധ ദ്വീപുകളിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചു
