ആന്ത്രോത്ത്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജംഇയ്യത്തുൽ മുഅല്ലിമീൻ സ്റ്റേറ്റ് കമ്മിറ്റി ലക്ഷദ്വീപിലേക്ക് നിർമ്മിച്ച് നൽകുന്ന വീടിനു തറക്കല്ലിടൽ ചടങ്ങ് ആന്ത്രോത്ത് ദ്വീപിൽ നടന്നു.
ലക്ഷദ്വീപ് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറിയും ആന്ത്രോത്ത് ഖാസിയുമായ ഉസ്താദ് ഹംസക്കോയ ഫൈസി തറക്കല്ലിടൽ നിർവഹിച്ചു.
സമസ്തയുടെ നൂറുവർഷത്തെ സേവനയാത്രയുടെ ഭാഗമായ ഈ പദ്ധതിയിലൂടെ സാമൂഹ്യനീതി, സഹകരണവികസനം എന്നിവ ലക്ഷ്യമാക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ നേതാക്കളും പ്രദേശിക പ്രതിനിധികളും പങ്കെടുത്തു.
സമസ്ത നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലക്ഷദ്വീപിൽ വീടിനു തറക്കല്ലിടൽ
