ദ്വീപിലെ സമകാലിക വിഷയങ്ങൾ ഉയർത്തി കാട്ടി ആന്ത്രോത്തിൽ സിപിഐ(എം) പ്രതിഷേധ സമരം

ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപ് സായി സെന്റർ കോച്ച് ഷെഫീക്ക് മാഷിനെതിരെ ഡെപ്യൂട്ടി കളക്ടർ നടത്തിയ വംശീയ അധിക്ഷേപത്തിനെതിരെയും,തെങ്ങ് കർഷകർക്കും,തെങ്ങ് കയറ്റ തൊഴിലാളികൾക്ക് മേലും അടിച്ചേൽപ്പിച്ച അശാസ്ത്രീയവും വിചിത്രവുമായ ഉത്തരവിന് എതിരെയും സിപിഐ(എം) നടത്തിയ സിവിൽ സ്റ്റേഷൻ പ്രതിഷേധ സമരം സിപിഐ(എം) ലക്ഷദ്വീപ് ലോക്കൽ സെക്രട്ടറി ഷാഫി ഖുറൈശി ഉദ്ഘാടനം ചെയ്തു.

ആന്ത്രോത്ത് ദ്വീപിലെ സൊസൈറ്റിയിലെ റേഷൻ അരി ക്ഷാമവും പെട്രോൾ പമ്പിലെ ഇന്ധന ക്ഷാമവും സിപിഐ(എം) പ്രതിഷേധ സമരത്തിന്റെ ഭാഗമായി BDO യുമായി ചർച്ച നടത്തി.
ഇതിനെ തുടർന്ന് ഈ വിഷയങ്ങളിൽ ഉടൻ പരിഹാരം കണ്ടെത്തുന്നതിന് വേണ്ട  നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് BDO കൈമാറുകയും ചെയ്തു.

LC അംഗം എം.കെ ഫതഹുദ്ധീൻ,DYFI സംസ്ഥാന സെക്രട്ടറി മുഹമ്മദ് യാസർ തുടങ്ങിയവർ സമരത്തിന് ആശംസകൾ അർപ്പിച്ചു.

സിപിഐ(എം),DYFI,CITU പ്രവർത്തകർ സംയുക്തമായി പങ്കെടുത്ത പ്രതിഷേധ സമരം ഒരു സൂചന മാത്രമാണെന്നും ഡെപ്യൂട്ടി കളക്ടറെ പോലുള്ള ഉന്നത അധികാരികൾ ജനങ്ങളെ സേവിക്കേണ്ടതിന് പകരം വ്യക്തി വൈരാഗ്യവും പക പോക്കലും വെച്ചു പുലർത്തി പ്രവർത്തിക്കുന്ന നടപടികൾക്ക് കടിഞ്ഞാണിടാൻ സിപിഐ(എം) ഏതറ്റം വരെയും പോകുമെന്നും പ്രസ്തുത ഉദ്യോഗസ്ഥന് മേൽ അന്വേഷണം നടത്തി തക്കതായ നടപടി കൈകൊള്ളണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ സെക്രട്ടറി ഷാഫി ഖുറൈശി ആവശ്യപ്പെട്ടു.

ആന്ത്രോത്ത് ദ്വീപിലെ സൊസൈറ്റിയിലെ റേഷൻ അരി ക്ഷാമവും പെട്രോൾ പമ്പിലെ ഇന്ധന ക്ഷാമവും സിപിഐ(എം) പ്രതിഷേധ സമരത്തിന്റെ ഭാഗമായി BDO യുമായി ചർച്ച നടത്തി.
ഇതിനെ തുടർന്ന് ഈ വിഷയങ്ങളിൽ ഉടൻ പരിഹാരം കണ്ടെത്തുന്നതിന് വേണ്ട മാർഗ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് BDO കൈമാറുകയും ചെയ്തു.

LC അംഗം എം.കെ ഫതഹുദ്ധീൻ,DYFI സംസ്ഥാന സെക്രട്ടറി മുഹമ്മദ് യാസർ തുടങ്ങിയവർ സമരത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സിപിഐ(എം),DYFI,CITU പ്രവർത്തകർ സംയുക്തമായി പങ്കെടുത്ത പ്രതിഷേധ സമരം ഒരു സൂചന മാത്രമാണെന്നും ഡെപ്യൂട്ടി കളക്ടറെ പോലുള്ള ഉന്നത അധികാരികൾ ജനങ്ങളെ സേവിക്കേണ്ടതിന് പകരം വ്യക്തി വൈരാഗ്യവും പക പോക്കലും വെച്ചു പുലർത്തി പ്രവർത്തിക്കുന്ന ഇത്തരം സംഭവങ്ങൾക്ക് കടിഞ്ഞാണിടാൻ സിപിഐ(എം) ഏതറ്റം വരെയും പോകുമെന്നും പ്രസ്തുത ഉദ്യോഗസ്ഥന് മേൽ അന്വേഷണം നടത്തുകയും തെറ്റ് കാരനെന്നു കണ്ടെത്തിയാൽ തക്കതായ നടപടി കൈകൊള്ളണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ സെക്രട്ടറി ഷാഫി ഖുറൈശി വ്യക്തമാക്കി.