സബീനയെ ആദരിച്ച് ലക്ഷദ്വീപ് ബി.ജെ.പി

അമിനി : ജീവിതത്തിലെ പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് അതിജീവിച്ച സബീന കാലിദിന് ബിജെപി ലക്ഷദ്വീപ് ഘടകം ആദരം നൽകി. പൂർണ്ണമായിട്ടുള്ള കാഴ്ചാ പരിമിതികളെ മറികടന്ന് കാലിക്കറ്റ്  സർവകലാശാല യിൽനിന്നും ബിഎ ഹിസ്റ്ററിക്ക് ഉന്നത വിജയം നേടിയ സബീനയെ വീട്ടിലെത്തിയാണ് നേതാക്കൾ അനുമോദിച്ചത്. പാർട്ടി പ്രസിഡന്റ് സബീനയെ ആദരിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് കെ.എൻ. കാസിമി കോയാ, സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് സാലിഹ് പി.എം., അമിനി ജില്ലാ കമ്മിറ്റി പ്രസിഡന്റ് ടി.പി. ഖാലിദ്, ലക്ഷദ്വീപ്  സ്റ്റേറ്റ് കമ്മിറ്റി മെമ്പർ പി.വി ഖാലിദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.