കവരത്തി: ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകാനിടയുള്ളതിനാൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പുറത്തിറക്കിയ ബുള്ളറ്റിനിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടർ ഡോ. ആർ. ഗിരി ശങ്കർ ഐ.എ.എസ് മുന്നറിയിപ്പ് നൽകയത്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും 65 കിലോമീറ്റർ വരെ കാറ്റിന്റെ വേഗത ഉയരാനുമാണ് സാധ്യത. ഉയർന്ന തിരമാലാ മുന്നറിയിപ്പും പുറപ്പെട്ടിട്ടുണ്ട്. ജൂൺ 20 വൈകുന്നേരം 8:30 വരെ ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തിരമാലകൾ 4.4 മുതൽ 5.1 മീറ്റർ വരെ ഉയരത്തിൽ എത്തുമെന്നു വിലയിരുത്തുന്നു.
ശക്തമായ കാറ്റും തിരമാലയും; കളക്ടർ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
