അമിനി: വർഷങ്ങളായി പ്രവർത്തന രഹിതമായി തുരുമ്പിട്ട് കിടന്ന അമിനിയിലെ വലിയ ക്രൈൻ ഇനി വീണ്ടും പ്രവർത്തനക്ഷമമാകുന്നു. ക്രൈൻ പ്രവർത്തനക്ഷമമാക്കുന്നത് വേക്കപ്പ്ലാക്കിന്റെ ഇടപെടലിന്റെ ഭാഗമായാണ്.
ലക്ഷദ്വീപ് ഹാർബർ വകുപ്പ് കീഴിലുള്ള ഈ ക്രൈൻ ദീർഘകാലമായി അപ്രാപ്തിയായി കിടക്കുകയായിരുന്നു. അമിനി ദ്വീപിലെ ചരക്ക് ഇറക്കലും ലോഡിംഗും അടക്കമുള്ള പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടേറുന്നതിൽ നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിനിടയിലാണ് വേക്കപ്പ്ലാക്കിന്റെ ഇടപെടലിൽ ക്രൈൻ സർവീസ് ചെയ്യുകയും ഉപയോഗയോഗ്യമാക്കുകയും ചെയ്തത്.
വീണ്ടും പ്രവർത്തനക്ഷമമായതോടെ അമിനി ദ്വീപിൽ ചരക്ക് കൈമാറ്റം മെച്ചപ്പെടുമെന്നും ലോഡിംഗ്-അൺലോഡിംഗ് സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറഞ്ഞു വരുമെന്നും അധികൃതർ പറഞ്ഞു.
പൊതു താൽപ്പര്യ ഹരജിയിലൂടെയും കോടതി മുഖാന്തിരവും നടത്തിയ പോരാട്ടത്തിനൊടുവിലാണ് ക്രൈൻ പുറത്തിറക്കാൻ ഡിപ്പാർട്ട്മെൻ്റ് തയ്യാറായത്. ഈസ്റ്റേൻ ജട്ടിയിൽ ചരക്കുകൾ ഇറക്കാനും മറ്റും ഉപയുക്തമാകുമെന്ന് പ്രതീക്ഷിക്കാം.
വേക്കപ്പ്ലാക്ക് ഇടപെടൽ ഫലപ്രദം: അമിനിയിലെ പഴയ ക്രൈൻ വീണ്ടും പ്രവർത്തന സജ്ജം
