കോഴിക്കോട്: ലക്ഷദ്വീപിലെ സമകാലിക വിഷയങ്ങൾ ആസ്‌പദമാക്കി ആന്ത്രോത്ത് സ്വദേശി നമീദ് ഇസ്മയിൽ രചിച്ച ദ ടൈഡ് വിൽ റൈസ് എന്ന നോവലിന് ദ ബുക്ക് ചാനൽ പബ്ലിക്കേഷൻസിന്റെ പെൻ അവാർഡ്. സാഹിത്യവിഭാഗത്തിലെ മികച്ച കൃതിയായി ഈ നോവലിനെ തെരഞ്ഞെടുത്തു. നാളെ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ലക്ഷദ്വീപിലെ തെങ്ങുകയറ്റക്കാരായ ഒരു സാധാരണ കുടുംബത്തിലെ 36 വയസുള്ള ഇർഷാദിൻ്റെ കഥയാണ് ഈ നോവൽ പറയുന്നത്.
ടൂറിസം മേഖലയിൽ ഒരിക്കൽ ജോലി ചെയ്തതായിരുന്നു. ദ്വീപുകളിലുണ്ടായ രാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങളിൽ അദ്ദേഹത്തിന്റെ ജീവിതം കീഴ്മേൽ മറിയുന്നു. ഉപജീവ നമാർഗം നഷ്‌ടപ്പെട്ടതിനൊപ്പം നിർബന്ധിത ഭൂമി ഏറ്റെടുക്കലിനും വിധേയനായി. ലക്ഷദ്വീപിൻ്റെ സമീപകാല ചരിത്രത്തിൽ ആദ്യമായി ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടതും വിഷയമായി. പരമ്പരാഗത ഭക്ഷണങ്ങൾ നിരോധിച്ചതും ഡയറികൾ അടച്ചു പുട്ടിയതുമെല്ലാം കഥാ വിഷയമാണ്. ഈ പോരാട്ടങ്ങൾക്കിടയിൽ, ഇർഷാദിന്റെ യാത്ര പ്രതിരോധ ശേഷിയുടെയും ധൈര്യത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായി മാറുന്നു. ആന്ത്രോത്ത് ദ്വീപിലെ ഇംഗ്ലീഷ് അധ്യാപകനായ കാട്ടുപുറം ബമ്പൻ്റെ മകനാണ് നമീദ് ഇ മയിൽ.
കടപ്പാട്: മംഗളം
