ലക്ഷദ്വീപ് വൈദ്യുതി വകുപ്പിലെ രണ്ട് ജീവനക്കാർ വിരമിച്ചു

കടമത്ത് ∙ ലക്ഷദ്വീപ് വൈദ്യുതി വകുപ്പിൽ ദീർഘകാലം സമർപ്പിത സേവനം അനുഷ്ഠിച്ച പി.പി. ആറ്റക്കോയയും പി. മൂസയും 2025 ഓഗസ്റ്റ് 31-ന് വിരമിച്ചു.

താൽക്കാലിക ജീവനക്കാരനായി സേവനം ആരംഭിച്ച പി.പി. ആറ്റക്കോയയും പി മൂസയും പിന്നീട് സ്ഥിരം ജീവനക്കാരനായി നിയമിതനായി. ഏറെ വർഷത്തിൽ വൈദ്യുതി വകുപ്പിന്റെ വിവിധ ചുമതലകളിൽ പ്രവർത്തിച്ച അദ്ദേഹം അധ്വാനവും സമർപ്പണവുംകൊണ്ട് സഹപ്രവർത്തകരുടെ ഹൃദയത്തിൽ ഇടം നേടി.

വകുപ്പിൽ വർഷങ്ങളോളം സേവനം ചെയ്ത പി. മൂസയും അതേ ദിവസം വിരമിച്ചു. വൈദ്യുതി വിതരണ രംഗത്ത് നൽകിയ സംഭാവനകളും സേവനനിഷ്ഠയും സഹപ്രവർത്തകർ അഭിനന്ദിച്ചു.

വകുപ്പ് ഉദ്യോഗസ്ഥരായ shammone ജൂനിയർ എഞ്ചിനിയർ, ബീഫാത്തുമ്മാബി ജൂനിയർ എഞ്ചിനിയർ മറ്റ് സഹപ്രവർത്തകരും ഇരുവരുടെയും വിരമിക്കൽ അവസരത്തിൽ ആശംസകൾ നേർന്നു. വിരമിച്ച ശേഷമുള്ള ജീവിതം സമൃദ്ധവും സന്തോഷപൂർണ്ണവും ആവട്ടെയെന്ന് സഹപ്രവർത്തകർ ആശംസിച്ചു.