ചെത്ത്ലത്ത്:
ലക്ഷദ്വീപിലെ ഗതാഗത മേഖലയിലെ താള ഭംഗം ദ്വീപ് നിവാസികൾക്ക് ഉണ്ടാക്കുന്ന വലിയ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് DYFI ചെത്ത്ലാത്ത് യൂണിറ്റ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസിൽ പ്രതിഷേധം സംഘടിപ്പിച്ചു.
CPI(M) ചെത്ത്ലത്ത് ബ്രാഞ്ച് സെക്രട്ടറി സഖാവ് ഉവൈസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഗതാഗത സൗകര്യങ്ങളുടെ പാളിച്ചകൾ ദ്വീപ് നിവാസികളുടെ നിത്യജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നതായും ഇതിനെതിരെ ഭരണകൂടം ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദ്വീപുകൾ തമ്മിലുളള കപ്പൽ സർവീസുകൾ നിശ്ചിത സമയത്ത് ലഭിക്കാത്തത് ജനങ്ങളുടെ യാത്രാ സൗകര്യത്തെ കൂടുതൽ രൂക്ഷമാക്കുന്നുണ്ട്.
രോഗ ചികിത്സയ്‌ക്കായി മറ്റ് ദ്വീപുകളിലേക്കും മേയിൻലാൻഡിലേക്കും പോകേണ്ടിവരുന്നവർക്കും വിദ്യാർത്ഥികൾക്കും വലിയ ബുദ്ധിമുട്ടാണ് ഇതുമൂലം ഉണ്ടാകുന്നത്.
ദ്വീപ് വികസനത്തിന് അടിസ്ഥാനമാകേണ്ട ഗതാഗതം അനിയന്ത്രിതമായ വിധത്തിലായി കഴിഞ്ഞിരിക്കുകയാണ് അദ്ദേഹം പറഞ്ഞു .
DYFI യൂണിറ്റ് പ്രസിഡന്റ് സഖാവ് സൈനു നിസാം, യൂണിറ്റ് സെക്രട്ടറി സഖാവ് നൗഫൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
