കവരത്തി :- അമ്പതിനായിരം രൂപയുടെ നിശ്ചിത കോൺട്രാക്റ്റിൽ ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പിലേക്ക് വെറ്ററിനറി സർജന്മാരെ നിയമിക്കാനുള്ള അപേക്ഷകൾ ക്ഷണിച്ചു. ലക്ഷദ്വീപ് മൃഗ സംരക്ഷണ യൂണിറ്റുകളിലേക്ക് പോസ്റ്റു ചെയ്യാനുള്ള വെറ്ററിനറിയൻന്മാർക്ക് 5 വർഷത്തെ Bvsc സർട്ടിഫിക്കെറ്റും വെറ്ററിനറി കൗൺസിലുകളുടെ അംഗീകാരവും ഉണ്ടാവണം. നിശ്ചിത ഫോമിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. നവംബർ മുപ്പതാണ് അപേക്ഷയുടെ അവസാന തിയതി.
ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി അസിസ്റ്റൻ്റ് സർജൻ: അപേക്ഷകൾ ക്ഷണിച്ചു.
