ലക്ഷദ്വീപ് ഭരണകൂടത്തിൽ വിദഗ്ധരെ നിയമിക്കുന്നതിന് വീണ്ടും അപേക്ഷ ക്ഷണിച്ചു

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫർമേഷൻ (SIT) സ്ഥാപിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുന്നതിന് വീണ്ടും അപേക്ഷ ക്ഷണിച്ചു. നിതി ആയോഗിന്റെ സ്റ്റേറ്റ് സപ്പോർട്ട് മിഷൻ (State Support Mission) സംരംഭത്തിന്റെ ഭാഗമായി ഡിപ്പാർട്ട്മെന്റ് ഓഫ് പ്ലാനിംഗ്, സ്റ്റാറ്റിസ്റ്റിക്സ് & ടാക്സേഷൻ (PST) ആണ് ഈ നിയമനം നടത്തുന്നത്.

വിവിധ മേഖലകളിൽ വിദഗ്ധരായവർക്കായി ടീം ലീഡർ, ഫിഷറീസ് സെക്ടർ വിദഗ്ധൻ, ടൂറിസം സെക്ടർ വിദഗ്ധൻ, ട്രാൻസ്പോർട്ട് (ഷിപ്പിങ്) വിദഗ്ധൻ, റിന്യൂവൽ എനർജി & പരിസ്ഥിതി വിദഗ്ധൻ, കൃഷി, മൃഗസംരക്ഷണം & അനുബന്ധ മേഖലാ വിദഗ്ധൻ, പ്ലാനിംഗ്, സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റ അനലിറ്റിക്സ് എന്നീ തസ്തികകളിലേക്ക് ഓരോ ഒഴിവുകൾ വീതവും ഡാറ്റ അനലിസ്റ്റ് തസ്തികയിലേക്ക് രണ്ട് ഒഴിവുകളും ഉണ്ട്.

ഈ ഒഴിവുകൾ നേരത്തെ 2024 ഡിസംബർ 26-ന് പ്രഖ്യാപിച്ചെങ്കിലും അർഹരായ അപേക്ഷകരുടെ കുറവു കാരണം വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഏപ്രിൽ 1 വൈകുന്നേരം 5:00 മണിയ്ക്ക് മുൻപാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് (https://lakshadweep.gov.in/recruitment) വഴി വിശദാംശങ്ങൾ പരിശോധിച്ച് ഓൺലൈനായി അപേക്ഷിക്കാം. നേരത്തെ 2024 ഡിസംബർ 26-നുള്ള വിജ്ഞാപനം പ്രകാരം അപേക്ഷ നൽകിയവർക്ക് വീണ്ടും അപേക്ഷിക്കേണ്ടതില്ല.