ലക്ഷദ്വീപിൽ ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പ്

തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപ് സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ, 2025 ഒക്ടോബർ 19-ന് ലക്ഷദ്വീപ് പ്രദേശത്ത് ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ ഫലമായി ലക്ഷദ്വീപ് മേഖലയിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൂടാതെ 19.10.2025 വരെ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതിനാൽ ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാതിരിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.