“ലക്ഷദ്വീപിലെ 70 മണ്മറഞ്ഞ മഹത്തുക്കൾ” കവർ പ്രകാശനം ചെയ്തു

കവരത്തി : തിരുപ്പിറവിയുടെ 1500ആമത്തെ
ആണ്ടിൽ സുഹൈൽ നഈമി കിൽത്താൻ എഴുതിയ
“ലക്ഷദ്വീപിലെ 70 മണ്മറഞ്ഞ മഹത്തുക്കൾ”
എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം
കവരത്തി ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നിർവഹിച്ചു.

SKJMCC ക്ഷേമ നിധി ഡെപ്യൂട്ടി ചെയർമാൻ.
OM സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മേലാറ്റൂർ
ലക്ഷദ്വീപ് സീനിയർ സിവിൽ ജഡ്ജി ചെറിയ കോയ സാഹിബിന് കൈമാറി.
ഖുർആനിലെ ആദ്യ അവതരണ സൂറത്തായ ഇഖ്റ ഓതി കൊണ്ട് എഴുത്തിന്റെ പ്രാധാന്യം ജഡ്ജി സദസ്യർക്ക് വ്യക്തമാക്കി കൊടുത്തു.
നിരവധി പണ്ഡിതന്മാരും ഉമറാകളും ചടങ്ങിന്
സാക്ഷിയായി.
കവരത്തി ഇസ്സത്തുൽ ഇസ്ലാം മദ്രസ അദ്ധ്യാപകൻ കൂടിയാണ് ഗ്രന്ഥകാരൻ.