റഹ്മത്ത് ശൈഖിന് കേരള ജ്യോതി അവാർഡ്

ചെത്ത്‌ലാത്ത്: എഴുത്തിലും ഗാനരചനയിലും തന്റേതായ മുദ്ര പതിപ്പിച്ച റഹ്മത്ത്‌ ശൈഖിന് കവി സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ ഈ വർഷത്തെ കേരള ജ്യോതി അവാർഡ് ലഭിച്ചു.
ലക്ഷദ്വീപിലെ ചെത്ത്‌ലാത്ത് ദ്വീപ് സ്വദേശിനിയായ റഹ്മത്ത് ശൈഖ് ഈ പുരസ്‌കാരം നേടുന്ന ആദ്യ ലക്ഷദ്വീപ് സ്വദേശിനിയാകുകയാണ്.

സാഹിത്യ രംഗത്ത് തുടർച്ചയായ സൃഷ്ടികളും യുവ തലമുറയ്ക്ക് പ്രചോദനമായ പ്രവര്‍ത്തനങ്ങളുമാണ് അവാര്‍ഡിന് അർഹയാക്കിയതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

സാഹിത്യരംഗത്ത് തന്റെ വേറിട്ട ശൈലിയും സാമൂഹ്യബോധമുള്ള രചനകളും കൊണ്ട് ശ്രദ്ധേയയായ റഹ്മത്ത് ശൈഖ് നിരവധി കവിതകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്.