ആഫ്രിക്കയിലെ മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ കാണാതായ ലക്ഷദീപ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ലക്ഷദ്വീപ് മിനിക്കൊയ് സ്വദേശി കൊറുഹാജിഗേ അതിരിഗേ ആണ് മരണപ്പെട്ടത്. മരണവിവരം സഹോദരൻ സ്ഥിരീകരിച്ചു. തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരിക്കുന്ന കപ്പലിലേക്ക് 21 അംഗ ജീവനക്കാരുമായി പോകുകയായിരുന്ന ബോട്ട് ഈ മാസം പകുതിയോടെ അപകടത്തിൽപെട്ടിരുന്നു. ഇതിലെ യാത്രക്കാരായ 21 അംഗങ്ങളാണ് അപകടത്തിൽ പെട്ടത് ഇതിൽ 14 ഇന്ത്യൻ
പൗരന്മാർ ആണ്.
ബെയ്‌റ തുറമുഖത്തുനിന്ന് 31 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരുന്ന സീ-ക്വസ്റ്റ് കപ്പലിലേക്ക് ജീവനക്കാരെ കൊണ്ടുപോവുകയായിരുന്ന ബോട്ടാണ് ഒക്ടോബര്‍ 16-ന് പുലര്‍ച്ചെ കപ്പലിനടുത്ത് വെച്ച് അപകടത്തിൽപ്പെട്ടത്.
മോസാംബിക്ക് ബോട്ട് അപകടം; ലക്ഷദ്വീപ് സ്വദേശി മരണപെട്ടതായി സ്ഥിരീകരിച്ചു
