മുൻ എംപി മുഹമ്മദ് ഫൈസലിന് എതിരായ ഇ.ഡി കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ട്യൂണ കയറ്റുമതിയുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന് എതിരെ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റജിസ്റ്റ‌ർ ചെയ്‌ത കേസ് ഹൈക്കോടതി റദ്ദാക്കി.

സമാന വിഷയത്തിൽ സി ബിഐ റജിസ്‌റ്റ‌ർ ചെയ്‌ത കേസ്: തെളിവുകൾ ഇല്ലെന്ന് വിലയിരു ത്തി സിബിഐ കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഇ.ഡി കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.

കൊളംബോ ആസ്‌ഥാനമായ കമ്പനിയുമായി ഒത്തുകളിച്ച് മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് മുഹമ്മദ് ഫൈസലും ബന്ധു അബ്ദുൽ റാസിക്കും ചേർന്ന് ട്യൂണ കയറ്റുമതി നടത്തിയെന്നായിരുന്നു കേസ്.