മിനിക്കോയിൽ നിന്ന് കാണാതായ ബോട്ട് ശ്രീലങ്കയിൽ കണ്ടെത്തി; നാല് മത്സ്യത്തൊഴിലാളികളും സുരക്ഷിതർ

മിനിക്കോയി: കഴിഞ്ഞ കുറെ ദിവസമായി കാണാതായിരുന്ന ‘ഗ്യാലക്സി’ മത്സ്യബന്ധന ബോട്ട് ശ്രീലങ്കൻ തീരത്ത് കണ്ടെത്തിയതായി സ്ഥിരീകരിച്ച വിവരം. ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളായ ഇസ്മായിൽ, ഇബ്രാഹിം, ഇസ്മായിൽ മറിയക്കെ, ഹസ്സൻ എന്നിവരും സുരക്ഷിതരാണ്.

തൊഴിലാളികൾ ശ്രീലങ്കയിൽ നിന്ന് കുടുംബങ്ങളുമായി വീഡിയോ കോൾ നടത്തുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. കടലിൽ പ്രതികൂല കാലാവസ്ഥയിലായിരുന്നു ഇവർ കാണാതായത്.

സംഭവം ആശ്വാസം പകർന്നതായും അധികാരികൾ അറിയിച്ചു. കൂടുതൽ ഔദ്യോഗിക വിവരങ്ങൾ അധികൃതർ ഉടൻ പുറത്ത് വിട്ടേക്കും