മണവാളൻസ് കാർണിവലിൽ ലിളാർ അമിനി

മണവാളൻസ് ട്രൂപ്പിന്റെ മൂന്നാം വാർഷികാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. വിവിധ സാംസ്‌കാരിക-കലാപരിപാടികൾ ഉൾക്കൊള്ളുന്ന ആഘോഷത്തിന് ലക്ഷദ്വീപിന്റെ അനുഗ്രഹീത സൂഫി ഗായകൻ ലിളാർ അമിനി ഉദ്ഘാടനം നിർവഹിച്ചു.

ഉദ്ഘാടനത്തിന് പിന്നാലെ സൂഫി സംഗീത സന്ധ്യയും സംഘടിപ്പിച്ചു. ആത്മീയതയും സംഗീതത്തിന്റെ മാധുര്യവും ലയിച്ച ഈ പരിപാടി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധതരം സ്റ്റേജ് പരിപാടികൾ ആഘോഷത്തിന് കൂടുതൽ നിറപ്പകിട്ടു നൽകി. നൃത്തം, ഗാനാലാപനം, സ്കിറ്റുകൾ തുടങ്ങിയവ പ്രോഗ്രാമുകൾ പരിപാടിക്ക് മാറ്റുകൂട്ടി.

മൂന്നാം വാർഷികത്തോടനുബന്ധിച്ച് 2026 പുതുവത്സരാഘോഷ പരിപാടികളും സംഘടിപ്പിച്ചു. സമൂഹത്തിലെ കലാ-സാംസ്‌കാരിക രംഗത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതുതലമുറയിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിലും മണവാളൻസ് ട്രൂപ്പ് നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.