ബോട്ട്ക്കിളി തുറന്നു, സ്പീഡ് വെസലുകൾ നാളെ മുതൽ ഗതാഗതം ആരംഭിക്കും

കൊച്ചി: വർഷക്കാലം വന്ന് കടൽ പ്രക്ഷുബ്ദമായതോടെ കൊച്ചിയിലേക്ക് തിരിച്ച് പോയ ഹൈസ്പീഡ് വെസലുകൾ നാളെ മുതൽ ഗതാഗതമാരംഭിക്കും. സെപ്റ്റംബർ 15 ഓടെ ബോട്ട് കിളി തുറക്കുന്നതോടെയാണ് മഞ്ചു, സ്പീഡ് വെസലുകൾ എന്നിവക്ക് യാത്ര ചെയ്യാൻ പാകത്തിൽ അറബിക്കടൽ ശാന്തമാവുക. ഇതോടെ 150 യാത്രക്കാർക്ക് കയറാവുന്ന പരളി, വലിയ പാണി, ചെറിയപാണി എന്നീ വെസലുകളാണ് കൊച്ചിയിൽ നിന്നും അന്ത്രോത്ത് വഴി കവരത്തിയിലേക്കെത്തുക. ഇതോടെ നാല് മാസമായി അടഞ്ഞുകിടന്ന ദ്വീപുകൾക്കിടയിലുള്ള വെസൽ ഗതാഗതം പുനരാരംഭിക്കും. അധികം വൈകാതെ ദ്വീപിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചെറിയ വെസലുകളും എത്തുന്നതോടെ ഇൻ്റർ ഐലൻ്റ് സർവീസ് സുഗമമാവും.