ബേപ്പൂർ ലക്ഷദ്വീപ് യാത്രാ കപ്പൽ സർവ്വീസ് പുനരാരംഭിക്കണം.ബി.ജെ.പി.ന്യൂനപക്ഷാ മോർച്ച അദ്ധ്യക്ഷന് നിവേദനം നൽകി

കോഴിക്കോട്: ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്കു് സർവ്വീസ് നടത്തിയിരുന്ന യാത്രാക്കപ്പൽ സർവ്വീസ് പുനരാംരംഭിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.ന്യൂനപക്ഷ മോർച്ചാ ദേശീയ അദ്ധ്യക്ഷൻ ജമാൽ സിദ്ധീഖിന് ലക്ഷദ്വീപിൽ നിന്നുള്ള പൗരപ്രമുഖർ നിവേദനം നൽകി. പത്മശ്രീ അലി മണിക്ക് ഫാൻ, പി.പി.ഹംസ, അഡ്വ.കെ.പി.മുത്ത്, ഡോ.എം. മുല്ലക്കോയ, ഡോ.ഹിദായത്തുല്ലാ എന്നിവരാണ് നിവേദനം നൽകിയത്. ലക്ഷദ്വീപിലെ പൗരപ്രമുഖരുമായി സംവദിക്കുന്നതിനു വേണ്ടി കോഴിക്കോട്ടിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ എത്തിയതായിരുന്നു ശ്രീ.ജമാൽ സിദ്ധീഖ്.

കേരള  ബി.ജെ.പി.സംസ്ഥാന ഉപാധ്യക്ഷൻ ഡോ.അബ്ദുൽ സലാം, ന്യൂനപക്ഷാ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. സുമിത്ത് ജോർജ്, ജനറൽ സെക്രട്ടറി ഷെയ്ക്ക് ഷാഹിദ്, ജില്ലാ പ്രസിഡൻ്റ് ടി.അബ്ദുൽ റസാഖ് എന്നിവർ പങ്കെടുത്തു. പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരും എന്ന് ശ്രീ.ജമാൽ സിദ്ധീഖ്ഉറപ്പ് നൽകി. ബേപ്പൂരിൽ നിന്നുള്ള യാത്രാക്കപ്പൽ സർവ്വീസ് പുനരാരംഭിക്കണമെന്ന് ബി.ജെ.പി.ദേശീയ ഉപാധ്യക്ഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി അദ്ധ്യക്ഷനുമായ എ.പി.അബ്ദുല്ലക്കുട്ടിയും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.