കൊച്ചി: ഡോ.സറീന ജാസ്മിൻ്റെ നേതൃത്വത്തിൽ എറണാകുളത്ത് നടത്തി വരുന്ന ബാക്ക് ടു ബാലൻസ് ആരോഗ്യ പരിചരണ കേന്ദ്രത്തിൻ്റെ പ്രവർത്തനം ലക്ഷദ്വീപിലേക്കും വ്യാപിക്കുന്നു. പുതുവർഷത്തിൽ ജനുവരി ആറാം തിയ്യതി ആന്ത്രോത്ത് ദ്വീപിൽ ബേളാപുരം പെട്രോൾ പമ്പിന് എതിർവശത്തായി പുതിയ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും. അക്യുപഞ്ചർ സ്പെഷ്യലിസ്റ്റായ പ്രശസ്തി നേടിയ ഡോ.സറീന ജാസ്മിൻ ഈ വിഷയത്തിൽ എം.ഫിൽ, ഡോക്ടറേറ്റ് ബിരുദങ്ങൾ നേടിയ വിദഗ്ദയാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മരുന്നുകളില്ലാത്ത ചികിത്സാ രീതികൾ, പ്രകൃതിദത്തവും സുരക്ഷിതവുമായ ആരോഗ്യ പരിചരണ മാർഗങ്ങൾ എന്നിവയിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുകയാണ് ബാക്ക് ടു ബാലൻസ് ലക്ഷ്യമിടുന്നത്. തലവേദന, നടുവേദന, മുട്ടുവേദന, കഴുത്തുവേദന, മൈഗ്രെയ്ൻ, ഹോർമോൺ പ്രശ്നങ്ങൾ, സ്ട്രെസ്, ഉറക്കമില്ലായ്മ, ദഹന സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്ക്ക് ആധുനിക അക്യുപഞ്ചർ ചികിത്സയിലൂടെ ഫലപ്രദമായ പരിഹാരമാണ് കേന്ദ്രം വാഗ്ദാനം ചെയ്യുന്നത്.
എം.ഡി, പി.എച്ച്.ഡി ബിരുദങ്ങൾ നേടിയ അക്യുപഞ്ചർ വിദഗ്ദയും അന്താരാഷ്ട്ര സ്യൂജോക് ട്രെയിനറുമായ ആന്ത്രോത്ത് ദ്വീപ് സ്വദേശി ഡോ. സറീന ജാസ്മിൻ ബാക്ക് ടു ബാലൻസ് ക്ലിനിക്കിന്റെയും എം.ആർ.എഫ് (Meridian Research Foundation) അക്കാദമിയുടെയും ഡയറക്ടറാണ്. രോഗത്തിന്റെ മൂലകാരണം കണ്ടെത്തി സമഗ്ര ചികിത്സ നൽകുന്ന സമീപനമാണ് കേന്ദ്രത്തിന്റെ പ്രത്യേകത.
ലക്ഷദ്വീപിലെ ജനങ്ങൾക്ക് മരുന്നുകളില്ലാത്ത സുരക്ഷിത ചികിത്സാ മാർഗങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആന്ത്രോത്ത് ദ്വീപിൽ പുതിയ ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുന്നതോടെ, ദ്വീപ് നിവാസികൾക്ക് വിദഗ്ദ ചികിത്സ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 82813 84027 എന്ന നമ്പരിലും www.backtobalanceclinic.com എന്ന വെബ്സൈറ്റിലൂടെയും ബന്ധപ്പെടാം.
