ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് എഴുപത്തി ഏഴാമത് റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് വന്ദേമാതരം ഗാനത്തിൻ്റെ 150 വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 2500 റോളം കലാകാരൻമാർ അവതരിപ്പിച്ച
വന്ദേ മാതരം ഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ‘സ്വാതന്ത്ര്യ കാ മന്ത്ര – വന്ദേ മാതരം’, ‘സമൃദ്ധി കാ മന്ത്ര – വികസിത് ഭാരത്’ എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് കലാപ്രകടനങ്ങൾ ഒരുക്കിയിരിക്കുന്നത്.
‘ക്രിയേറ്റീവ് ടീം’ പ്രശസ്ത സംഗീത സംവിധായകൻ എം.എം. കീരവാണി (സംഗീതം), അനുപം ഖേർ ഗായകൻ .ശങ്കർ മഹാദേവൻ (വിവരണം), സുഭാഷ് സെഹ്ഗാൾ (വരികൾ) എന്നിവരടങ്ങുന്ന ഉന്നതതല ക്രിയേറ്റീവ് ടീമിലെ പ്രധാന അംഗമാണ് സന്തോഷ് നായർ. കേന്ദ്ര സംഗീത നാടക അക്കാദമി ചെയർപേഴ്സൺ സന്ധ്യ പുരേച്ചയുടെ മേൽനോട്ടത്തിലാണ് ഈ ടീം പ്രവർത്തിക്കുന്നത്.
ഭരതനാട്യം, കഥക്, ഒഡീസി, കുച്ചിപ്പുടി, മണിപ്പൂരി, ലക്ഷദ്വീപിലെ പരിചകളിയും ബാണ്ഡിയയും പോലെയുള്ള നാടൻ കലാരൂപങ്ങളും കോർത്തിണക്കിയുള്ള ബൃഹത്തായ ഒരു ദൃശ്യാവിഷ്കാരമാണ് പ്രശസ്ത ദേശിയ കോറിയോഗ്രാഫർ മലയാളിയായ സന്തോഷ് നായറിൻ്റെ നേതൃത്വത്തിൽ കർത്തവ്യ പഥിൽ അരങ്ങേറിയത്.
ലക്ഷദ്വീപിലെ കടമത്ത് രാജീവ് മെമ്മോറിയൽ ക്ലബ്ബിലെ ബി.എം.ഹിദായത്തിൻ്റെ നേതൃത്വത്തിലുള്ള പരിചകളി പന്ത്രണ്ടംഗ ടിം മും മിനികോയി ദ്വിപിലെ അജ്മിറയുടെ നേതൃത്വത്തിള്ള പന്ത്രണ്ടംഗ ബാണ്ഡിയാ ടീമും ആന്ത്രോത്ത് ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റൻ്റ് ശ്രീമതി.മുംന്താസാണ് ലക്ഷദ്വിപിലെ ടീമിന് നേതൃത്വം നൽകിയത്.
ന്യൂഡൽഹിയിലെ റിപ്പബ്ലിക്ക് ഡെ പരിപാടിയിൽ കടമം, മിനികോയി കലാകാരൻമാരും
