ദ്വീപ് വിദ്യാർത്ഥിനിക്ക് ഡൽഹി സർവകലാശാലയിൽ ഒന്നാം റാങ്ക്

കടമത്ത് ദ്വീപ് സ്വദേശി അൻസീറ ബീഗം ടി.എം. ഡൽഹി സർവകലാശാലയിലെ എം.എസ്.സി കെമിസ്ട്രി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടി ലക്ഷദ്വീപിനും നാട്ടുകാർക്കും അഭിമാനമായി.

ജലാലുദ്ദീൻ കെ.പി.യുടെയും റാ ഹീലാ ബീഗത്തിന്റെയും മകളായ അൻസീറ ചെറുപ്പം മുതലേ പഠനത്തിൽ അഭിരുചിയും അതുല്യമായ മനോവീര്യവും പ്രകടിപ്പിച്ച വിദ്യാർത്ഥിനിയാണ്. പഠനത്തോടുള്ള അവളുടെ സമർപ്പണവും ഉറച്ച പരിശ്രമവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമായി കാണപ്പെടുന്നത്.

അൻസീറയുടെ വിജയം ലക്ഷദ്വീപ് യുവത്വത്തിന് പ്രചോദനമാകുന്നതോടൊപ്പം ദ്വീപിലെ വിദ്യാഭ്യാസ മേഖലയ്ക്കും അഭിമാന നേട്ടമായി മാറിയിരിക്കുകയാണ്.