ദേശീയ അവാർഡ് നേടിയ ഇബ്രാഹിം സാറിന് ഫീനിക്സിൻ്റെ ആദരം

ചെത്ത്ലാത്ത്: മികച്ച അധ്യാപകനുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡ് കരസ്ഥമാക്കി നാട്ടിലെത്തിയ എസ്. ഇബ്രാഹിം സാറിനെ ഫീനിക്സ് ക്ലബ്ബ് അംഗങ്ങൾ ആദരിച്ചു. ഇന്നലെ ഫീനിക്സ് ഓഫീസിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് ഫത്താഹ്, സെക്രട്ടറി മുസമ്മിൽ, മുൻ പ്രസിഡൻ്റുമാരും സെക്രട്ടറിമാരുമായ സാദത്ത്, നൗഷാദ്, ലേഡി മെഡിക്കൽ ഓഫീസർ ഡോ. ഷാഹിദ, എസ്. ഇബ്രാഹിം സാർ എന്നിവർ സംസാരിച്ചു.

ഇബ്രാഹിം സാർ തന്റെ പ്രസംഗത്തിൽ യുവാക്കൾ നാടിന്റെ മുതൽകൂട്ടാണെന്നും, അവരുടെ സാമൂഹിക ഇടപെടലുകൾ നാടിന്റെ മുന്നേറ്റത്തിന് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.
ഫീനിക്സ് ഓഫീസിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഫീനിക്സ് അംഗങ്ങളും വുമൺസ് വിംഗ് അംഗങ്ങളും പങ്കെടുത്തു.