അമ്പലപ്പുഴ: ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷദ്വീപ് ചെത്ത്ലാത്ത് സ്വദേശി മരിച്ചു. ചെത്ത്ലാത്ത് പടിപ്പുരവീട്ടിൽ ഖാജൻകോയയുടെ മകൻ ജമാൽ മുഹമ്മദ് (49) ആണ് മരിച്ചത്. കഴിഞ്ഞ 22ന് കരുനാഗപ്പള്ളിയിലായിരുന്നു അപകടം. പരിക്കേറ്റ ഇദ്ദേഹത്തെ റെയിൽവെ പൊലീസ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ 10.30ഓടെ മരിച്ചു.
ട്രെയിനിൽനിന്ന് വീണ് ചികിത്സയിലായിരുന്ന ചെത്ത്ലാത്ത് സ്വദേശി മരിച്ചു
