എറണാകുളം: നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ലഭിക്കാത്തതിൽ നിരാശനായ യുവാവ് നടുറോഡിൽ കിടന്ന് പ്രതിഷേധിച്ചു. അമിനി ദ്വീപ് സ്വദേശിയായ മുഹമ്മദ് ജലീൽ മാളികയാണ് ദ്വീപുകാർ കൂടുതലായി താമസിക്കുന്ന എറണാകുളം കൊളംബോ ജംഗ്ഷനിൽ റോഡിൽ കിടന്ന് പ്രതിഷേധം നടത്തിയത്. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ലഭിക്കാത്തതും, കൈയ്യിലുണ്ടായിരുന്ന പണമൊക്കെ തീർന്നതും കാരണം ഒരുമാസമായി ടിക്കറ്റിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടാകാത്തതിനാലാണ് ഇത്തരത്തിൽ പ്രതിഷേധം നടത്തേണ്ടിവന്നത്.
എങ്കിലും ജലീലിൻ്റെ പ്രവർത്തി മദ്യപാനത്തിന്റെ ഫലമായിരുന്നുവെന്ന ആരോപണവും ചിലർ മുന്നോട്ടുവച്ചിട്ടുണ്ട്. ടിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് മദ്യപിച്ചു റോഡിൽ റോഡിൽ കിടന്ന് പ്രതിഷേധിച്ചതാണെന്നും പറയപ്പെടുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ അധികൃതർ ഇടപെടണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധം കണ്ടയുടൻ പൊലീസ് സംഭവസ്ഥലത്തെത്തി ജലീലിനെ അനുനയിപ്പിച്ച് റോഡിൽ നിന്ന് മാറ്റി. ജനങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചതായി പൊലീസ് വ്യക്തമാക്കി.
ഈ സംഭവം ദ്വീപുകാരുടെ യാത്രാ പ്രതിസന്ധിയും അവർ നേരിടുന്ന ബുദ്ധിമുട്ടുകളും കൂടുതൽ ചർച്ചയാകുന്നു.
ടിക്കറ്റ് കിട്ടാതെ നിരാശനായ ദ്വീപുകാരൻ റോഡിൽ കിടന്നു പ്രതിഷേധിച്ചു
