ജൂനിയർ ബ്ലാസ്റ്റേഴ്‌സ് താരം തൗഫീക്കിന് ഫെനിക്സ് ക്ലബിന്റെ ആദരം

ചേത്ത്ലാത്ത്: ജൂനിയർ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രതിഭയും ഫെനിക്സ് ക്ലബ്ബ് അംഗവുമായ തൗഫീക്കിനെ ക്ലബ്ബ് ആദരിച്ചു. മികച്ച പ്രകടനങ്ങളെയും കായികനേട്ടങ്ങളെയും മാനിച്ചാണ് ഫെനിക്സ് ക്ലബ് ഈ ആദരവ് നൽകിയത്.

ഫെനിക്സ് ക്ലബ്ബ് ഓഫിസിൽ വച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ശ്രീ. ഫത്തഹും സെക്രട്ടറി ശ്രീ. മുസമ്മിലും ചേർന്ന് തൗഫീക്കിനെ ആദരിച്ചു. ചടങ്ങിൽ CSL ചെയർമാനും ഫെനിക്സിന്റെ മുൻ സെക്രട്ടറിയുമായ ഷമീർ ആശംസ നേർന്നു സംസാരിച്ചു. മുൻ സെക്രട്ടറി നൗഷാദ് ചടങ്ങിന് സ്വാഗതം രേഖപ്പെടുത്തി.

തൗഫീക്കിന്റെ ഈ അംഗീകാരം ചേത്ത്ലാത്ത് നാടിന്റെ അഭിമാനമായി. ദ്വീപിലെ യുവാക്കളെ പ്രചോദിപ്പിക്കുകയും കായിക താരങ്ങൾക്ക് ശക്തമായ മാതൃകയായി തൗഫീക്ക് മാറിയിരിക്കുന്നു.