ആന്ത്രോത്ത്: സിക്കിമിൽ മണ്ണിടിച്ചിലിൽ വീരമൃത്യു വരിച്ച ആന്ത്രോത്ത് സ്വദേശി ജവാൻ പി.കെ. സൈനുദ്ദീന് വേണ്ടി ഓൺലൈൻ ദുആ മജ്ലിസും അനുസ്മരണവും സംഘടിപ്പിച്ചു. ആത്മീയ സംഗമത്തിൽ വിശ്വാസികൾ ഓതിയ 1 ലക്ഷം സൂറത്ത് ഇഖ്‌ലാസ് സൈനുദ്ദീന്റെ ആത്മാവിന് ഹദിയ ചെയ്തു.
പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത് ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി (സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത്) ആയിരുന്നു. പരിപാടി ആരംഭിച്ചത് SYS ലക്ഷദ്വീപ് ജില്ലാ പ്രസിഡന്റ് സയ്യിദ് സഫീർ ഹുസൈൻ ജീലാനി തങ്ങളുടെ പ്രാർത്ഥനയോടെയാണ്. ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോമിലൂടെ നടന്ന ഓൺലൈൻ ദുആ സദസ്സിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. വിശ്വാസികളുടെയും ദ്വീപ് സമൂഹത്തിന്റെയും പ്രാർത്ഥനകളിൽ എന്നും ജീവിക്കുന്ന സൈനുദ്ദീൻ, ദ്വീപിന്റെ അഭിമാനനായിട്ടായിരിക്കും ചരിത്രം ഓർക്കുക.
