മിനിക്കോയി: മിനിക്കോയ് ദ്വീപിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ‘ഗ്യാലക്സി’ എന്ന ബോട്ട് കാണാതായി ഇന്ന് നാലാം ദിവസം പിന്നിടുന്നു. ബോട്ടിൽ ഉണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളായ ഇസ്മായിൽ, ഇബ്രാഹിം, ഇസ്മായിൽ മറിയകെ, ഹസ്സൻ എന്നിവരെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
പ്രതികൂല കാലാവസ്ഥയിലായിരുന്നു തൊഴിലാളികൾ മത്സ്യബന്ധനത്തിനിറങ്ങിയത്. തുടർന്ന് ബോട്ടുമായി ബന്ധപ്പെട്ട ഒരു വിവരവും ലഭ്യമായില്ല. ഊർജിതമായ തിരച്ചിലാണ് ഇപ്പോൾ കടൽ മേഖലയിലും അതിന് ചുറ്റുമുള്ള പ്രദേശങ്ങളിലും പുരോഗമിക്കുന്നത്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് സജീവമായി തിരച്ചിലിൽ ഏർപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ ശ്രദ്ധ വഴിയാക്കുന്നതിനായി ലക്ഷദ്വീപ് എംപി ഹംദുള്ളാ സഈദ് നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി കമാണ്ടന്റിനെ നേരിൽ കണ്ട് വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
