കവരത്തി: മുസ്ലിം ജമാഅത്ത് കർമസാമയികത്തിന്റെ ഭാഗമായി ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ അഗത്തി, അമിനി, കടമത്ത്, കവരത്തി, ആന്ത്രോത്ത്, ചെത്ത്, കിൽത്താൻ ദ്വീപുകളിൽ ക്രിയേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു.
അംഗത്വ ക്യാമ്പയിന് മുന്നോടിയായി ദ്വീപുകളിലെ സംഘടനാശാക്തീകരണം ലക്ഷ്യമാക്കിയായിരുന്നു ക്യാമ്പുകൾ. കേരള മുസ്ലിം ജമാഅത്ത് ആർ ഡി ചീഫ് മുഹമ്മദ് പറവൂർ നേതൃത്വം നൽകി. ലക്ഷദ്വീപ് ആർഡി ഭാരവാഹികളായ ഹംസക്കോയ സഖാഫി കവരത്തി, എ മുസ്തഫ ആന്ത്രോത്ത്, ഇബ്റാഹീം അഗ ത്തി, സി എ ഖാലിദ് അമിനി, അനസ് കോയ ഹാജി ചെത്ലത്ത്, അബ്ദുല്ലക്കോയ ഹാജി കട ത്ത്, ഫത്ഹുല്ല കിൽത്താൻ, ഹാശിം അഹ്സനി, അബ്ദുൽ ബാരി പുലിപ്പുര, മുഹമ്മദ് ശഫീഖ് സംബന്ധിച്ചു. അടുത്ത മാസം നടക്കുന്ന ലക്ഷദ്വീപിലെ അംഗത്വ ക്യാമ്പയിൻ, ജനുവരിയിലെ യൂനിറ്റ് പുനഃസ്സം ഘടനാ പ്രവർത്തനങ്ങൾക്ക് ക്യാമ്പുകൾ അന്തിമ രൂപം നൽകി. ദ്വീപ് തലത്തിലും യൂനിറ്റ് തലങ്ങളിലും ആർഡി രൂപവത്കരിച്ചു.
കർമസാമയികം; ലക്ഷദ്വീപിൽ ക്രിയേഷൻ ക്യാമ്പുകൾ പൂർത്തിയായി
