കെ എൻ കാസ്മികോയ തട്ടിപ്പ് നടത്തില്ല ഷഹർബാനെതിരെ അച്ചടക്ക നടപടി അനിവാര്യമാണ് – സിറാജ് കോയാ

ഭൂമി ഇടപാട് കേസിൽ തൻ്റെ പേര് അനാവശ്യമായി വലിച്ചിട്ടതിനാൽ പ്രതികരണവുമായി സിറാജ് കോയാ. പ്രസിദ്ധീകരിച്ചതിനു ശേഷം പിൻവലിക്കപ്പെട്ട ബി.ജെ.പി.ജനറൽ സെക്രട്ടറി ഷഹർബാൻ്റെ പ്രതികരണത്തിനു മറുപടിയായിട്ടാണ് സിറാജ് കോയാ പ്രതികരിച്ചത്.

ഞാനറിയുന്ന കെ എൻ കാസ്മികോയ എന്ന ഞങ്ങളുടെ പ്രസിഡന്റ് അല്പം വാശിക്കാരനാണ് പക്ഷെ ഒരു സാമ്പത്തിക തട്ടിപ്പ് ഒരിക്കലും ചെയ്യാൻ സാധ്യതയില്ല. കാരണം അദ്ദേഹത്തിന് അതിൻറെ ആവശ്യമില്ല. അദ്ദേഹത്തെ കരുവാക്കി ചിലർ ലാഭം കൊയ്യുകയാണ്. ഇത് പാർട്ടിയുടെ അന്തസ്സിനെ ബാധിക്കുന്ന പ്രശ്നമാണ്. സിറാജ് തുടർന്നു. ഞങ്ങൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്നുവെച്ചു അദ്ദേഹം തട്ടിപ്പുകാരനെന്നു സമ്മതിക്കാൻ ബുദ്ധിമുട്ടുണ്ട്. കുറ്റക്കാർ ആരായാലും ശക്തമായ നടപടി ആവശ്യമാണ്.


ഈ സംഭവം നടന്ന തിയ്യതി വെച്ചു നോക്കുമ്പോൾ അന്ന് ഞാനായിരുന്നു പാർട്ടി ട്രഷറർ, സംഭാവനകൾ പാർട്ടി
അകൗണ്ടിലേക്കാണ് വരേണ്ടത് അല്ലാതെ കാസ്മികോയയുടെ പേഴ്സണൽ അക്കൗണ്ടിലേക്കല്ല. ഞങ്ങളുടേത് ജോയിൻറ്റ് അകൗണ്ടാണ് അത് ട്രഷറർ, പ്രസിഡന്റ് എന്നീ രണ്ടുപേരു മാത്രം സംയുക്തമായി കൈകാര്യം ചെയ്യുന്നതാണ്, അതിനിടയിൽ വൈസ്പ്രസിഡന്റായിരുന്ന ഷഹർബാന് എന്താണ് കാര്യം? അന്ന് ട്രഷററായിരുന്ന ഞാനറിയാതെ ഇവരെങ്ങനെ സംഭാവന സ്വീകരിച്ചു?. സിറാജ് ചോദിക്കുന്നു. പണം കടംവാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ചു കൊടുത്താൽ തീരുന്ന പ്രശ്നമാണ് ഇപ്പോൾ നുണ പറഞ്ഞ് സങ്കീർണ്ണമാക്കിയിരിക്കുന്നത്, സംഭാവന എന്നു പറഞ്ഞു ഊരാൻ നോക്കുന്നത്.

എന്തു വാർത്ത വന്നാലും അത് എൻറെ പേരിൽ ചാർത്തുന്നത് സ്ഥിരം പരിപാടിയാണ്.

അനാവശ്യമായി എൻ്റെ പേരെടുത്തത് കൊണ്ട് മറുപടി പറയുന്നു എന്നു മാത്രം. ഈ ടീമിൽ തുടരാൻ താല്പര്യമില്ല എന്ന് രേഖാ മൂലം കേന്ദ്രത്തിൽ വരെ അറിയിച്ചതാണ്. “ഞാനാണ് പണം വാങ്ങിയത് തിരിച്ചു തരാം” എന്നു ഷഹർ ബാൻ സമതിക്കുന്ന ഓഡിയോ എല്ലാ പാർട്ടി പ്രവർത്തകരുടെ പക്കലും ഉണ്ട്. എൻ.സി.പി അനുഭാവിയായ ഒരു ദ്വീപുകാരൻ ബിജെപി ഫണ്ടിലേക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട് എന്നു പറയുന്നത് തൽക്കാലം വിശ്വാസിക്കാനാവില്ല. കെ.എൻ കാസ്മികോയക്ക് സാമ്പത്തിക തട്ടിപ്പ് നടത്തി ടൂർ പോവേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അഥവാ അറിഞ്ഞ് കൊണ്ട് വാങ്ങിയാൽ തന്നെ തിരിച്ചു കൊടുക്കുമായിരുന്നു. പാർട്ടിയുടെയും പ്രസിഡന്റിന്റെയും പേരിൽ ആരെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ. അന്വേഷിക്കുകയും ശക്തമായ അച്ചടക്ക നടപടി എടുക്കുകയും വേണം. സിറാജ് കോയാ ആവശ്യപ്പെട്ടു.