കിൽത്താൻ സ്കൂളിലെ റേഡിയോ ചാനൽ KELO2 Talks 2.0 സംപ്രേഷണം തുടങ്ങി

കിൽത്താൻ: കിൽത്താൻ ഗവർമെൻറ് സീനിയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ റേഡിയോ ചാനൽ KELO2 Talksന്റെ രണ്ടാം പതിപ്പ് KELO2 Talks 2.0 സംപ്രേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷം വിപുലമായ പിന്തുണ ലഭിച്ചുകൊണ്ടാണ് ഈ വിദ്യാർത്ഥി സംരംഭം രണ്ടാം വർഷവും ശക്തമായി മടങ്ങിയെത്തുന്നത്. റേഡിയോ ചാനൽ ലോഗോ പ്രകാശനം കിൽത്താൻ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ ടിപി മുഹമ്മദ് കോയ നിർവഹിച്ചു.

വിദ്യാർത്ഥികളുടെ ശബ്ദത്തെയും ചിന്തകളെയും പൊതുസമൂഹത്തിൽ എത്തിക്കുന്നതിൽ ഈ റേഡിയോ സംരംഭം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. KELO2 Talks 2.0 റേഡിയോ ചാനലിലൂടെയും പുതിയ ആശയങ്ങളും, കലാപരിപാടികളും, വിദ്യാഭ്യാസ സന്ദേശങ്ങളും പ്രേക്ഷകരിൽ എത്തിക്കാൻ സാധിക്കുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ.

KELO2 Talks ടീമിന് പിന്തുണയും അഭിനന്ദനവുമറിയിച്ച് നിരവധി പാരന്റ്സ്, അധ്യാപകർ, സാമൂഹ്യപ്രവർത്തകർ എന്നിവർ മുന്നോട്ടുവന്നിട്ടുണ്ട്. വിദ്യാർത്ഥികളുടെ കലാപ്രകടനത്തിനും  കഴിവുകൾക്കും വേദിയൊരുക്കുന്ന ഈ പ്ലാറ്റ്‌ഫോം കൂടുതൽ കരുത്തോടെ മുന്നേറട്ടെ എന്നതാണ് എല്ലാവരുടെയും ആശംസ.

വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് റേഡിയോ ചാനൽ സംപ്രേഷണം ചെയ്യുന്നത്. ഗ്രൂപ്പിൽ അംഗമാവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക… https://chat.whatsapp.com/IiVmmpAmcHL3JUyCXHavsd?mode=r_t