കിൽത്താൻ : ഇവിടത്തെ പടിഞ്ഞാർ മെയിൻ എൻട്രൻസ് വിഷയത്തിൽ നടപടികൾ വെച്ച് താമസിച്ചതിനെതിരെ നടപടി എടുക്കാൻ ഉത്തരവിട്ട് കേന്ദ്രം. എൻട്രൻസ് വീതിയും ആഴവും കൂട്ടണമെന്ന് നാട്ടുകാർ ഏറെ കാലമായി ആവശ്യപ്പെടുന്നതിനെയാണ് ചില ഉദ്യോഗസ്ഥർ സ്വാർത്ഥ ലാഭത്തിന് വേണ്ടി വെച്ച് താമസിപ്പിച്ചത്. 1973 ൽ ലക്കഡീവ് മിനിക്കോയ് ആൻ്റ് അമിൻഡിവി ഐലൻ്റ്സ് ദ്വീപുകളുടെ വികസന പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിൽ കിൽത്താൻ അഴിമുഖം ആഴവും വീതിയും കൂട്ടാനുള്ള ഉത്തരവ് നിലനിന്നിട്ടും ഇതുവരെയായി ഈ വിഷയത്തിൽ ഉദ്യോഗസ്ഥർ തീരുമാനമൊന്നും എടുത്തില്ല. 2007 ൽ മംഗലാപുരത്തിനോട് ഏറ്റവും അടുത്ത് കിടക്കുന്ന ദ്വീപെന്ന നിലക്ക് കിൽത്താൻ – മംഗലാപുരം വെസൽ സർവീസ് തുടങ്ങാൻ അനുമതി ലഭിച്ചിട്ടും തുറമുഖ വികസനത്തിനായി ഒരു നടപടിയും സ്വീകരിച്ചില്ല. അതിനെതിരെയാണ് ഹാർബർ ഹെഡ്ക്വാട്ടറുമായി ബന്ധപ്പെട്ട് കേന്ദ്രം നടപടിക്കൊരുങ്ങുന്നത്. നടപടികൾ വർഷങ്ങൾ കഴിഞ്ഞിട്ടും വൈകുന്നതിനെതിരെ ലക്ഷദ്വീപ് എൻ. വൈ.സി സംസ്ഥാന സെക്രട്ടറി മഹദാ ഹുസൈൻ നൽകിയ പരാതിയിലാണ് നടപടി.
അതുപോലെ മഹ്ദാ ഹുസൈൻ നൽകിയ ഒരു പരാതിയാണ് കിൽത്താനിലെ അനധികൃത ഭൂമിയേറ്റെടുക്കൽ നടപടിക്കെതിരെയുള്ളത്. കേന്ദ്ര ഗോത്ര കാര്യ മന്ത്രാലയം ഇപ്പോൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററോട് വിശദീകരണം തേടിയിരിക്കുകയാണ്. ഭരണഘടനാ വിരുദ്ധമായി ഗവൺമെൻ്റ് ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുന്നു എന്നാണ് മഹ്ദാ ഹുസൈൻ്റെ പരാതി.
കിൽത്താൻ “അളുവി” -ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി കേന്ദ്രം
