കിൽത്താനിൽ FAD Bouy അപകടത്തിൽ

കിൽത്താനിൽ സ്ഥാപിച്ചിരുന്ന FAD (Fish Aggregating Device) Bouy അപകടകരമായ നിലയിലായിരുന്നുവെന്നും, ഏതുസമയവും ഒഴുകിപ്പോകാൻ സാധ്യതയുണ്ടെന്നും ഫിഷർമാൻ കോൺഗ്രസ് നേരത്തെ തന്നെ ഫിഷറീസ് വകുപ്പിനെ കത്തിൽ അറിയിച്ചിരുന്നു.

എന്നാൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ സുരക്ഷിത നടപടികൾ കൈകൊണ്ടില്ല. ആശങ്ക ശരിവെച്ച്, കഴിഞ്ഞ ദിവസം Bouy കെട്ടഴിഞ്ഞു.
മത്സ്യതൊഴിലാളികൾ മീൻ പിടിക്കാനെത്തിയപ്പോൾ സംഭവം മനസ്സിലാക്കി, അവർ തന്നെയാണ് താൽക്കാലികമായി Bouy കടലിൽ പിടിച്ചു കെട്ടി സുരക്ഷിതമാക്കിയത്.

ഈ സാഹചര്യത്തിൽ, അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് കിൽത്താൻ ഫിഷർമാൻ കോൺഗ്രസ്, ഫിഷറീസ് ഡയറക്ടർക്ക് കത്ത് അയച്ചു. മത്സ്യതൊഴിലാളികൾക്ക് സുരക്ഷിതമായി മത്സ്യബന്ധനം നടത്താൻ, Bouy-യുടെ സ്ഥിരമായ പരിപാലനവും നിരീക്ഷണവും ആവശ്യമാണ്.