കിൽത്താൻ: കിൽത്താൻ ദ്വീപിൽ തിമിംഗലം ചത്തു കരക്കടിഞ്ഞു. ഗ്രവേൽ എന്ന ഇനത്തിൽപ്പെടുന്ന, സാധാരണയായി 20,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കുന്ന തിമിംഗലമാണ് കരയിൽ അടിഞ്ഞത്.
ഏകദേശം 8 മീറ്റർ നീളമുള്ള ഈ തിമിംഗലത്തിന്റെ വാൽ ഭാഗം മുറിഞ്ഞ് മറ്റൊരു ഭാഗത്ത് കരയിൽ അടിഞ്ഞുകൂടിയ നിലയിലാണ് കണ്ടെത്തിയത്. ഇതിനോടകം തന്നെ ചീഞ്ഞളിഞ്ഞ നിലയിൽ ആണ് തിമിംഗലം.
സംഭവം അറിഞ്ഞെത്തിയ എൻവയോൺമെന്റ് ആൻഡ് ഫോറസ്റ്റ് വകുപ്പ് അധികൃതർ തിമിംഗലത്തെ സംസ്കരിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കടൽജീവികളുടെ ആവാസവ്യവസ്ഥയിലും സമുദ്രത്തിന്റെ ആരോഗ്യത്തിലും ഇത്തരം സംഭവങ്ങൾ ആശങ്കകൾ ഉയർത്തുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
