കവരത്തി – കിൽത്താൻ സമനിലയിൽ; റഫറിയെ കൈയ്യേറി കവരത്തി ടീം

അമിനി:- വാശിയേറിയ ഫുഡ്ബാൾ മൽസരത്തിൻ്റെ ഫിനിഷിംങ്ങ് വിസിൽ മുഴങ്ങി, കളി സമനിലയിൽ കലാശിച്ചപ്പോൾ നിയന്ത്രണം വിട്ട കവരത്തി ടീം അംഗങ്ങൾ റഫറിയെ കൈയ്യേറി ദേഹോദ്രവമേൽപ്പിച്ചു. രണ്ടേ രണ്ട് എന്ന അനുപാതത്തിൽ ഇരു ടീമും സമനിലയിൽ എത്തിയപ്പോളായിരുന്നു നിരാശപൂണ്ട വൈകാരിക പ്രകടനം. കിൽത്താനും ബിത്രയും തമ്മിലുള്ള മൽസരത്തിൽ കിൽത്താൻ വിജയിച്ചാൽ കവരത്തി ടീം പുറത്താകും. 48-ാമത്തെ മിനുറ്റിൽ കിൽത്താൻ ടീം ക്യാപ്റ്റൻ റാസി റെഡ് കാർഡ് കിട്ടി പുറത്തായിട്ടും ആർജ്ജവം കൊണ്ടും നിശ്ചയദാർഡ്യം കൊണ്ടും കിർത്താൻ ടീം കവരത്തിയെ സമനിലയിൽ തളച്ചു. പരിശീലക സൗകര്യങ്ങളും കളിക്കള സൗകര്യവും ഉള്ള തലസ്ഥാന ദ്വീപിലെ കളിക്കാരെ തങ്ങളുടെ സൗന്ദര്യാത്മക കാൽപന്തുകളി മികവിനാൽ മലർത്തിയടിച്ചപ്പോൾ ചെറുപൊന്നാണിയുടെ ടാലൻ്റ് കായിക പ്രേമികൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.