കവരത്തി: സംരംഭകത്വത്തിന്‍റെ സാധ്യതകൾ തുറന്ന് കൊടുക്കുന്നതിനായി മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് മന്ത്രാലയം, ഡെവലപ്മെന്റ് ന്യൂക്ലിയസ് സെൽ, കവരത്തി, ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ്, യു.ടി. ലക്ഷദ്വീപ് സംയുക്തമായി സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിക്കുന്നു.
ശില്പശാല ഒക്ടോബർ 9-ന് (09/10/2025) രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ പഞ്ചായത്ത് ഹാളിൽ നടക്കും.
പ്രധാന വിഷയങ്ങൾ:
- സംരംഭങ്ങൾ ആരംഭിക്കുകയും നടത്തുകയും ചെയ്യുന്നതിനുള്ള വിവിധ മാർഗനിർദ്ദേശങ്ങൾ
- യു.ടി. സർക്കാർ & ഇൻഡസ്ട്രീസ് വകുപ്പിന്റെ സംരംഭകർക്കുള്ള സഹായ പദ്ധതികൾ
- കേന്ദ്ര MSME മന്ത്രാലയത്തിന്റെ സംരംഭകർക്കുള്ള സഹായ പരിപാടികൾ
- സംരംഭങ്ങൾ ആരംഭിക്കുകയും നടത്തുകയും ചെയ്യുന്നതിനുള്ള ധനസഹായ മാർഗങ്ങൾ
- വിജയകരമായ സംരംഭകത്വ അനുഭവ പങ്കുവെക്കൽ
18 വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://forms.gle/bZp9t6eNaVKr1UCCA വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 04896-265395, MSME DNC, കവരത്തി.
