കവരത്തിയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി

കവരത്തി: പൈതനിഡെ (Pythanidae) കുടുംബത്തിൽപ്പെടുന്ന മലമ്പാമ്പിനെ കവരത്തിയിൽ നിന്ന് കണ്ടെത്തി പിടികൂടി. കഴിഞ്ഞ രാത്രി പടിഞ്ഞാറ് ഭാഗത്തുള്ള പാസഞ്ചർ ജെട്ടിക്കടുത്തുള്ള ഹാർബർ കോർട്ടേസിലാണ് നാട്ടുകാർ പാമ്പിനെ കണ്ടത്. ഉടൻ തന്നെ വിവരം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിച്ചതിനെ തുടർന്ന്, ഫോറെസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. സംരക്ഷണ മാനദണ്ഡങ്ങൾ പാലിച്ച് പാമ്പിനെ പ്രത്യേക കൂട്ടിലാക്കി സുരക്ഷിതമാക്കി.

ആറുമാസങ്ങൾക്ക് മുൻപ് പഴയ ജെട്ടി പരിസരത്ത് ഒരു സമാനമായ പാമ്പിനെ കണ്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും അപ്പോൾ അതിനെ പിടികൂടാൻ കഴിഞ്ഞില്ല. അന്ന് പാലത്തിന്റെ അടിയിൽ കണ്ട പാമ്പിനെ പിടികൂടാൻ പറ്റിയിരുന്നില്ല. പിടികൂടിയ പാമ്പിനെ ഉടനെ കേരളാ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറി വനപ്രദേശത്തേക്ക് വിട്ടയക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കവരത്തി ഫോറസ്റ്റർ ഓഫീസർ സിനാനിന്റെ നേതൃത്വത്തിലാണ് ഫോറസ്റ്റ് സംഘം പാമ്പിനെ പിടികൂടിയത്. പ്രദേശവാസികൾക്ക് ഭീതിയുണർത്തിയ ഈ പാമ്പ് പിടിയിലായതോടെ നാട്ടിൽ ആശ്വാസമാണ് നിറഞ്ഞിരിക്കുന്നത്.