കൊച്ചി:
ലക്ഷദ്വീപ് കപ്പൽ യാത്രയിലെ ടിക്കറ്റ് ബുക്കിംഗ് ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ഒരുങ്ങുന്നു. ഇനി റെയിൽവേ ബുക്കിംഗിനായി ഐ.ആർ.സി.ടി.സി. സംവിധാനം ഉപയോഗിക്കുന്നതുപോലെ തന്നെ കപ്പൽ ടിക്കറ്റുകളും ഓൺലൈൻ-ഓഫ്ലൈൻ വഴി സുതാര്യമായി ബുക്ക് ചെയ്യാൻ സാധിക്കും. ഇതിന്റെ ഭാഗമായി മാനേജ്ഡ് സർവീസ് നൽകുന്ന ഏജൻസിയെ കണ്ടെത്തുന്നതിനായി ഇ-ഓപ്പൺ ടെൻഡർ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
ടെൻഡർ നടപടികൾ പൂർത്തിയാക്കി ടിക്കറ്റിങ് സംവിധാനം അണിയറയിൽ തയ്യാറാകുന്നുണ്ട്. മാസങ്ങൾക്കുള്ളിൽ ഇത് പൂർണമായും പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള ടിക്കറ്റിങ് വെബ്സൈറ്റ് പുതുക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
കപ്പൽ ടിക്കറ്റ് ബുക്കിങ്ങിന് ഐ.ആർ.സി.ടി.സി. ടിക്കറ്റിങ് സംവിധാനം വരുന്നു
