കടമത്തിൽ മത്സ്യബന്ധന ബോട്ട് തകർന്നു

കടമത്ത് ∶ കടമത്ത് ദ്വീപിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് പൂർണ്ണമായും തകർന്നു. “കാതിരി” എന്ന പേരിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

കടമത്ത് മക്കായി ബീച്ചിന്റെ കിഴക്കുഭാഗത്താണ് സംഭവം നടന്നത്. ഭാഗ്യവശാൽ ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യതൊഴിലാളികൾ എല്ലാവരും സുരക്ഷിതരാണ്. ആരും പരിക്കേൽക്കാതെയാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.

സംഭവത്തിന് പിന്നാലെ ബോട്ടിന്റെ കലങ്ങി പോയ ഭാഗങ്ങൾ മത്സ്യതൊഴിലാളികളും നാട്ടുകാരും ചേർന്ന് ടാക്ടറിൻ്റെ സഹായത്തോടെ കരയ്ക്കു കയറ്റി.